1.കാറില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചു.സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളും തട്ടിക്കൊണ്ടു പോകലും വര്‍ദ്ധിക്കുന്നത് തടയാന്‍ ആണ് പുതിയ നിയമം...(വാര്‍ത്ത)
ഹേ നിയമ പാലകരെ, ഭൂരിഭാഗം സ്വകാര്യ വാഹനങ്ങളിലും സണ്‍ സ്ക്രീന്‍ ഫിലിം ഒട്ടിച്ചിട്ടുണ്ട്.. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യതാപം തടയുക എന്നത് തന്നെ മുഖ്യ ഉപയോഗം.കുടുംബവുമോത്ത് യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്വകാര്യതയും ഇതിന്റെ ഒരു ഗുണം തന്നെ.നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും സണ്‍ ഫിലിം ഒട്ടിച്ചത് കൊണ്ട് മാത്രമാണ് നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനവും തട്ടി കൊണ്ട് പോകലും നടക്കുന്നത്..
ഒരു പൌരന് സ്വാതന്ത്ര്യത്തോടെ ഈ നാട്ടില്‍ ജീവിക്കാന്‍ നമ്മുടെ ഭരണ ഘടന അനുവദിക്കുന്നു..അത് പോലെ അവന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റം അനുവദിക്കുന്നുമില്ല. അവന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങളും നിയമ പാലകരും ഉണ്ട്.ഇവിടെ അക്രമം തടയുക നിങ്ങളുടെ കടമയാണ്.വളരെ സ്തുത്യര്‍ഹമായി നിങ്ങള്‍ അത് നിര്‍വഹിക്കുകയും ചെയ്യുന്നു.
ഈ പുതിയ നിയമം കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? തീര്‍ച്ചയായും അക്രമങ്ങള്‍ വച്ച് പൊറുപ്പിക്കരുത്.പക്ഷെ വിവേകശൂന്യമായ ഇത്തരം നിയമങ്ങള്‍ ആണോ വേണ്ടത്?കാറില്‍ മാത്രമേ അതിക്രമങ്ങള്‍ നടക്കുകയുളോ? ഇനി അതല്ല, അതിക്രമങ്ങള്‍ എവിടെയും നടക്കാതിരിക്കാന്‍ കെട്ടിടങ്ങള്‍ സുതാര്യമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കണമെന്ന നിയമം കൊണ്ട് വരുമോ?അതോ സണ്‍ ഫിലിം ഒട്ടിച്ചു യാത്ര ചെയ്യുന്നവര്‍ എല്ലാവരും സാമൂഹ്യ വിരുദ്ധരാണെന്ന്‍ നിങ്ങള്‍ കരുതുന്നുവോ?അക്രമങ്ങള്‍ തടയാന്‍ ശക്തമായ പരിശോധനയും നടപടികളും ആവശ്യം തന്നെ, എന്നാല്‍ എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെ അല്ലേ ഈ നടപടി??
2.സിനിമയിലെ പുകവലി സീനില്‍ അഭിനയിച്ചതിന് നടന്‍ ഫഹദിനെതിരെ പോലീസ് കേസെടുത്തു..(വാര്‍ത്ത)
പുകവലി നിരോധനം തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ..പൊതു സ്ഥലങ്ങളില്‍ പ്രത്യേകിച്ചും.എന്നാല്‍ സിനിമ ഒരു കലാ സൃഷ്ടി അല്ലേ? സിനിമയില്‍ കാണിക്കുന്നത് ഒരു പാട് കലാകാരന്മാരുടെ, പ്രകടനങ്ങള്‍.മിക്ക കലാ സൃഷ്ടിയും സമൂഹത്തിനു ഒരു സന്ദേശം നല്‍കുന്നുണ്ട്..
ഈ വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ തോന്നിയ ചില സംശയങ്ങള്‍ ഇവിടെ പറയട്ടെ..സിനിമയില്‍ കാണുന്നതൊക്കെ യാഥാര്‍ത്യമാണെന്ന് നിയമപാലകര്‍ വിശ്വസിക്കുന്നുവോ? അങ്ങനെ എങ്കില്‍ നിങ്ങള്‍ എന്തിനൊക്കെ കേസെടുക്കും? അടി പിടിയും, കൊലയും, കത്തി കുത്തും ,ബാലാല്‍കാരവും,കയ്യേറ്റവും, മുതല്‍ എന്തൊക്കെ സിനിമയില്‍ കാണിക്കുന്നുണ്ട്.ഇതൊക്കെ അവതരിപ്പിക്കുന്ന നടന്മ്മാര്‍ക്കെതിരെ കേസെടുക്കുമോ? ഇതൊക്കെ കാണുന്ന പ്രേക്ഷകരെ സാക്ഷികള്‍ ആക്കുമോ? ഈ "കുറ്റകൃത്യങ്ങള്‍ " കണ്ടിട്ടും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെ കൂട്ട് പ്രതികള്‍ ആക്കുമോ,അതോ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതിനാണോ കേസുണ്ടാവുക?പഴയ കേസുകള്‍ കുത്തി പോക്കുന്നത് ഒരു ട്രെന്‍ഡ് ആയ സ്ഥിതിക്ക് മുന്‍ നടന്മാരെയും വെറുതെ വിടാന്‍ സാധ്യത കാണുന്നില്ല.
സിനിമ ഒരു കലയാണെന്നും അതില്‍ കാണിക്കുന്നത് ആ കലയുടെ പൂര്‍ണ്ണതക്ക് വേണ്ടി ആണെന്നും മനസ്സിലാക്കാന്‍ ഈ കേസേടുക്കുന്നവര്‍ക്ക് കഴിവില്ല എന്നുണ്ടോ?
വെട്ടം ഇല്ലാത്തപ്പോള്‍ അക്രമങ്ങള്‍ നടക്കാതിരിക്കാന്‍ ഇനി രാത്രി ഉണ്ടാവരുതെന്നു നിയമം വന്നാലും അത്ഭുതപ്പെടെണ്ടതില്ല,സൂര്യന്‍ അസ്തമിക്കരുതെന്നു ഒരു നിയമം വരാതിരിക്കാനും സാധ്യത കാണുന്നില്ല....
കാത്തിരുന്നു കാണുക തന്നെ..
എന്തായാലും. ഇത്രയും വിചിത്രമായ നിയമങ്ങള്‍ കൊണ്ട് വരുന്നവരെ ആയിരിക്കണം "പ്രകാശം പരത്തുന്നവര്‍" എന്ന് സംസ്കൃതത്തില്‍ പറയുന്നത്..(ശുംഭന്‍ എന്ന് പറയുന്നില്ല,ഇനി അതിന്‍റെ പേരില്‍ കോടതി കയറാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ്)
മാന്യ മഹാ ജനങ്ങളെ... നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളം!!!